TEKST PIOSENKI VAA MAZHAW WYKONANIU M. G. SREEKUMAR
മഴത്തുള്ളികള്‍ പൊഴിഞ്ഞീടുമീ നാടന്‍ വഴി
നനഞ്ഞോടിയെന്‍ കുടക്കീഴില് നീ വന്നനാള്‍
കാറ്റാലെ നിന് ഈറന്മുടി ചേരുന്നിതെന്‍ മേലാകവേ
നീളുന്നൊരീ മണ്പാതയില് തോളോടു തോള് പോയീല്ലയോ
മഴത്തുള്ളികള്‍ പൊഴിഞ്ഞീടുമീ നാടന്‍ വഴി
നനഞ്ഞോടിയെന്‍ കുടക്കീഴില് നീ വന്നനാള്‍
ഇടറാതെ ഞാനാക്കൈയില്‍ കൈ ചേര്‍ക്കവേ
മയില്‍പ്പീലി പാളും പോലെ നോക്കുന്നുവോ
തണുക്കാതെ മെല്ലെച്ചേര്‍ക്കും നേരത്തു നീ
വിറയ്ക്കുന്നു മെയ്യും മാറും വേറെന്തിനോ
ആശിച്ചു ഞാന്‍ തോരാത്തൊരീ...
പൂമാരിയില്‍ മൂടട്ടെ നാം...
മഴത്തുള്ളികള്‍ പൊഴിഞ്ഞീടുമീ നാടന്‍ വഴി
നനഞ്ഞോടിയെന്‍ കുടക്കീഴില് നീ വന്നനാള്‍
കുടത്തുമ്പിലൂറും നീര്‍പോല്‍ കണ്ണീരുമായ്
വിട ചൊല്ലി മൂകം നീയും മാഞ്ഞീടവേ
കാറൊഴിഞ്ഞ വാനിൻ ദാഹം തീര്‍ന്നീടവേ
വഴിക്കോണില്‍ ശോകം നില്പൂ ഞാനേകനായ്
നീയെത്തുവാന്‍ മോഹിച്ചു ഞാന്‍
മഴയെത്തുമാനാള് വന്നിടാന്‍
മഴത്തുള്ളികള്‍ പൊഴിഞ്ഞീടുമീ നാടന്‍ വഴി
നനഞ്ഞോടിയെന്‍ കുടക്കീഴില് നീ വന്നനാള്‍
കാറ്റാലെ നിന് ഈറന്മുടി ചേരുന്നിതെന്‍ മേലാകവേ
നീളുന്നൊരീ മണ്പാതയില് തോളോടു തോള് പോയീല്ലയോ
മഴത്തുള്ളികള്‍ പൊഴിഞ്ഞീടുമീ നാടന്‍ വഴി
നനഞ്ഞോടിയെന്‍ കുടക്കീഴില് നീ വന്നനാള്‍
NAJNOWSZE ALBUMY M. G. SREEKUMAR (62)
- Pokaż wszystkie